കൊച്ചി : വനിതാ മതില് നവോത്ഥാന സന്ദേശമാണ് നല്‍കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. അതില്‍ നിന്നും വിട്ടുനില്ക്കുന്നവര് ചരിത്രത്തില്‍ വിഡ്ഢികളായിമാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നവോത്ഥാനം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന ഗവ : കണ്ടെത്തലാണ് വനിതാ മതില്. തനിക്ക് ഇതിന്റെ പേരില്‍ തെറി കേള്‍ക്കേണ്ടി വരുന്നു. ഇത് തന്നെ ബാധിക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.