വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

197

തിരുവനന്തപുരം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകിട്ട് ആറരയ്ക്കു ക്ലിഫ് ഹൗസിലെത്തിയാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിയെ കണ്ടത്. ബി.ജെ.പി -ബി.ഡി.ജെ.എസ്. സഖ്യത്തില്‍ വിള്ളലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയാണ് വെള്ളാപ്പള്ളി മുഖ്യമന്ത്രിയി അര മണിക്കൂറോളം സംസാരിച്ചത്. ബി.ഡി.ജെ.എസിന്‍റെ കാര്യം പറയാന്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് ക്ലിഫ് ഹൗസില്‍നിന്നു പുറത്തിറങ്ങിയ വെള്ളാപ്പള്ളി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. അതേസമയം, ആവശ്യങ്ങള്‍ നേടിയെടുക്കാനായി അധികാരമുള്ളവരെ കാണും.മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത് എസ്.എന്‍. കോളജുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനാണ്. പിണറായി വിജയനില്‍ നിന്നു തനിക്ക് നല്ല അനുഭവം മാത്രമേ ഉണ്ടായിട്ടുള്ളൂ. എല്‍.ഡി.എഫിനോടു പണ്ടേ അകല്‍ച്ചയില്ല.പിണറായി വിജയന്‍ ശക്തനായ മുഖ്യമന്ത്രിയാണ്. കേരളത്തിന് ഇപ്പോഴാണ് ഒറ്റ മുഖ്യമന്ത്രിയുണ്ടായതെന്നും മുന്പ് മന്ത്രിമാരെല്ലാം മുഖ്യമന്ത്രിയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. മൈക്രോഫിനാന്‍സ് കേസില്‍ തനിക്ക് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY