തൊടുപുഴ•എസ്എന്‍ഡിപി യോഗം ആരുടെയും ചൂലും വാലുമല്ലെന്നു യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പലരും പല രീതിയില്‍ തന്നെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നുണ്ട്. 2000 കോടി വരെ താന്‍ അടിച്ചു മാറ്റിയെന്നാണു ആരോപിക്കുന്നത്. പക്ഷേ, പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ലെന്ന് ഇവരെല്ലാം ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും നടേശന് പറഞ്ഞു. എസ്എന്‍ഡിപി യോഗം തൊടുപുഴ യൂണിയന്റെ കീഴിലുള്ള ഗുരു നാരായണ കേളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിന്റെ മന്ദിരോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.