ബിജെപി ജാതി വിവേചനം കൊണ്ട് നടക്കുന്ന പാര്‍ട്ടിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍

162

ആലപ്പുഴ : ബിജെപി ജാതി വിവേചനം കൊണ്ട് നടക്കുന്ന പാര്‍ട്ടിയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. എല്ലാ പദവികളും സവര്‍ണ ജാതിക്കാര്‍ പങ്കിട്ടെടുക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ജനരക്ഷായാത്ര കേരളത്തില്‍ വേണ്ടത്ര ചലനമുണ്ടാക്കിയില്ല. ബിജെപിയുടെ പ്രമുഖ നേതാക്കള്‍ രംഗത്തിറങ്ങിയിട്ടും യാത്ര വിജയിച്ചില്ലെന്നും വെള്ളപ്പള്ളി നടേശന്‍ കുറ്റപ്പെടുത്തി. ബിഡിജെഎസ് ഇടത് മുന്നണിക്കൊപ്പം നില്‍ക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി.

NO COMMENTS