മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​ന്‍ എസ്‌ ​എ​ന്‍ ​ഡി​ പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

176

ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ‍​യ​ന്‍ എസ്‌ ​എ​ന്‍ ​ഡി​ പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വെ​ള്ളാ​പ്പ​ള്ളി​യു​ടെ ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലെ വീ​ട്ടി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. മ​ന്ത്രി​മാ​രാ​യ ടി.​എം തോ​മ​സ് ഐ​സ​ക്ക്, ജി. ​സു​ധാ​ക​ര​ന്‍, പി. ​തി​ലോ​ത്ത​മ​ന്‍ എ​ന്നി​വ​രും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു. കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം പു​റ​ത്തി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ കൂ​ട്ടാ​ക്കി​യി​ല്ല. ക​ണി​ച്ചു​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ലെ പി​ല്‍​ഗ്രിം സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി എ​ത്തി​യ​ത്. മൂ​ന്നു കോ​ടി രൂ​പ​യു​ടെ സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ല്‍​ഗ്രിം​ സെ​ന്‍റ​ര്‍ പ​ണി​ത​ത്.

NO COMMENTS