കോട്ടയം : കേരളത്തില്‍ എന്‍ഡിഎ ഒരു കാലത്തും ഗുണംപിടിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസ് കനത്ത അവഗണനയാണു നേരിടുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കഴിഞ്ഞ തവണ ബിഡിജെഎസിന്റെ പിന്തുണകൊണ്ടാണു ബിജെപിക്കു വോട്ടു കൂടിയത്. കേരളത്തില്‍ എന്‍ഡിഎ ശക്തിപ്പെടാത്തത് ബിജെപിയുടെ പിടിപ്പുകേടാണ്.
ഇനി എന്തു സ്ഥാനങ്ങള്‍ കിട്ടിയാലും പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കുമുണ്ടായ മുറിവ് ഉണങ്ങില്ലെന്നും എന്‍ഡിഎ സംവിധാനം ചെങ്ങന്നൂരില്‍ ഫലപ്രദമാകില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.