ശബരിമല യുവതിപ്രവേശനവുമായി വനിതാ മതിലിന് ബന്ധമില്ലെന്ന് വെള്ളാപ്പള്ളി

155

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശന വിഷയവുമായി വനിതാ മതിലിന് ബന്ധമില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നവോത്ഥാന മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് എതിരെയാണ് വനിതാമതില്‍ സംഘടിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന നായകന്മാര്‍ ചെയ്തിരുന്ന ചരിത്രത്തെ ഓര്‍മ്മപ്പെടുത്താനും പില്‍ക്കാലത്ത് അതിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെട്ടതിനെപ്പറ്റി ചിന്തിക്കുവാനും അവസരം ഒരുക്കുകയാണ്. വനിതാ മതില്‍, അല്ലെങ്കില്‍ നവോത്ഥാന മതില്‍ തുടങ്ങി പല പേരുകള്‍ പറയുന്നു. പേരിലല്ല അതിന്റെ ലക്ഷ്യമാണ് പ്രധാനമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തില്‍ എസ്‌എന്‍ഡിപി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതില്‍ നിന്നും ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്ന പ്രശ്‌നമില്ല. ഭക്തര്‍ക്കൊപ്പമാണ് എസ്‌എന്‍ഡിപി യോഗം. 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോകരുത്. അല്ലെങ്കില്‍ പോകണമെന്ന് നിര്‍ബന്ധം ഉണ്ടാകരുതെന്ന് പൂര്‍ണമായി വിശ്വസിക്കുന്നു.യുവതീപ്രവേശനത്തെ വനിതാമതിലിനോട് ബന്ധിപ്പിച്ചാല്‍ എസ്‌എന്‍ഡിപി പിന്മാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

NO COMMENTS