തിരുവനന്തപുരം : എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വെച്ച് ചൊവ്വാഴ്ച വൈകുന്നേരത്തോടെയായിരുന്നു കൂടിക്കാഴ്ച. എസ്.എന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയെ കാണാന്‍ വന്നതെന്ന് മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. മുഖ്യമന്ത്രി രാഷ്ട്രീയം പറഞ്ഞാല്‍ തങ്ങളും പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ ഉള്ളുകൊണ്ട് ഇടതുപക്ഷത്താണെന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വെള്ളാപ്പള്ളി പ്രതികരിച്ചു. പിണറായി വിജയന് ഇഷ്ടമുള്ള നേതാവാണ്. അദ്ദേഹവുമായി തര്‍ക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളെല്ലാം തുറന്ന് പറയാനാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ എന്‍.ഡി.എ ഘടകം ഉണ്ടോയെന്ന് ചോദിച്ച വെള്ളാപ്പള്ളി ബി.ജെ.പിക്കെതിരെയും രൂക്ഷവിമര്‍ശനം നടത്തി. കേരളത്തില്‍ ഭരണം കിട്ടില്ലെന്ന് ബി.ജെ.പിക്ക് അറിയാം. അതുകൊണ്ട് ആരും കൂടെ വേണ്ടെന്നാണ് അവരുടെ നിലപാട്. അറിയാത്ത പിള്ള ചൊറിയുമ്ബോള് അറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.