തിരുവനന്തപുരം: കേന്ദ്ര ഭരണത്തിന്‍റെ അവസാനകാലത്ത് വച്ച് നീട്ടുന്ന വച്ചുനീട്ടുന്ന നക്കാപ്പിച്ച വാങ്ങി ബി.ഡി.ജെ.എസ് ഒത്തുതീര്‍പ്പിന് തയ്യാറാവരുതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇങ്ങനെ വച്ച് നീട്ടുന്ന നക്കാപ്പിച്ച ബി.ഡി.ജെ.എസ് വാങ്ങുന്നത് അനൗചിത്യമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് വേണ്ടി വേങ്ങരയില്‍ പോസ്റ്റര്‍ അടിച്ച കാശ് പോലും ബി.ഡി.ജെ.എസിന് നഷ്ടമാകും. 5000 വോട്ടായിരിക്കും ബി.ജെ.പിക്ക് അവിടെ ലഭിക്കുക. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ മന:സാക്ഷി വോട്ട് ചെയ്യണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.