വെള്ളരിക്കുണ്ട് താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത്-സെപ്തംബര്‍ മൂന്ന് മുതല്‍ പരാതി നല്‍കാം

46

കാസര്‍ഗോഡ് : ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് സെപ്റ്റംബര്‍ 22 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ചു വരെ നടത്തും. അദാലത്തിലേക്ക് സെപ്റ്റംബര്‍ മൂന്ന് മുതല്‍ സെപ്റ്റംബര്‍ 11 ന് രാത്രി 12 വരെ പരാതികള്‍ നല്‍കാം.

സി.എം.ഡി.ആര്‍.എഫ് ചികിത്സ സഹായം, ലൈഫ് മിഷന്‍ പദ്ധതി, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, എല്‍.ആര്‍.എം കേസുകള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം, പട്ടയത്തിനുളള അപേക്ഷ എന്നിവ ഒഴികെയുളള വിഷയങ്ങളില്‍ പരാതികള്‍ സമര്‍പ്പിക്കാം.

പൊതുജനങ്ങള്‍ക്ക് www.edistrict.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായും അക്ഷയ സെന്ററുകള്‍ വഴിയും പരാതികള്‍ സമര്‍പ്പിക്കാം.കൂടാതെ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസിലും ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലും പരാതി സമര്‍പ്പിക്കാം

NO COMMENTS