വേങ്ങര ഉപതിരഞ്ഞെടുപ്പ് : എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും

174

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ 12 മണിക്ക് ഉപവരാണാധികാരിയായ ബിഡിഒക്കു മുന്നിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിപി ബഷീര്‍ 11 മണിക്ക് വരണാധികാരിയായ ഭൂപരിഷ്കരണവിഭാഗം ഡപ്യൂട്ടി കലക്ടര്‍ക്കുമാണ് പത്രിക സമര്‍പ്പിക്കുക. എസ്ഡിപിഐ സ്ഥാനാര്‍ഥിയും ഇന്ന് പത്രിക സമര്‍പ്പിക്കും.

NO COMMENTS