ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിയേക്കാള്‍ ഇരട്ടിയിലേറെ വോട്ടുകള്‍ നേടിയാണ് മുന്‍ കേന്ദ്രമന്ത്രിയായ വെങ്കയ്യ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. വെങ്കയ്യക്ക് 516 വോട്ടുകളും ഗോപാല്‍ കൃഷ്ണക്ക് 244 വോട്ടുകളും ലഭിച്ചു. ഇന്നലെയാണ് ഹമീദ് അന്‍സാരിയുടെ കാലാവധി അവസാനിച്ചത്.