ന്യൂഡല്‍ഹി : പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് ഗൗരവമേറിയ വിഷയമാണെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു. വിവിധ ബാങ്കുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് വെങ്കയ്യ നായ്ഡു പറഞ്ഞു. ജനങ്ങളുടെ ഉള്ളില്‍ രോഷമുണ്ടാക്കുന്ന വിഷയമാണ്. അടിയന്തരപ്രാധാന്യത്തോടെ ചര്‍ച്ചചെയ്യേണ്ടതുണ്ടെന്നും ഭരണപക്ഷവുമായി സംസാരിച്ച് ചര്‍ച്ചയുടെ രീതി തീരുമാനിക്കുമെന്നും വെങ്കയ്യ നായ്ഡു രാജ്യസഭയില്‍ അറിയിച്ചു.