കൊച്ചി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് കേരളത്തിൽ എത്തും. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായിയാണ് അദ്ദേഹം എത്തുന്നത്. രാവിലെ 10.10ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി 10.30 ന് കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ നടക്കുന്ന ആദിശങ്കര യംഗ് സയന്റിസ്റ്റ് അവാര്‍ഡ് 2018ല്‍ മുഖ്യാതിഥിയായി പങ്കെടുക്കും.