തിരുവനന്തപുരം : മുതിർന്ന പത്ര പ്രവർത്തകൻ യു വിക്രമൻ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.മുതിർന്ന സിപിഐ നേതാവായിരുന്ന സി ഉണ്ണിരാജയുടെ മകനാണ്. ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സീതാകുമാരി. മകൻ: സന്ദീപ്. സംസ്‌കാരം വൈകിട്ട് തൈക്കാട് ശ്‌മശാനത്തിൽ,