ന്യുഡല്‍ഹി: ഉറി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ ശക്തമായ നടപടി ആവശ്യശപ്പട്ട് വിശ്വഹിന്ദു പരിഷത്ത്. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങള്‍ പൊതുജന മധ്യത്തില്‍ മാലിന്യത്തില്‍ ഇട്ട് കത്തിക്കണമെന്നും വി.എച്ച്.പി ആവശ്യപ്പെട്ടു. പാകിസ്താനുമായുള്ള എല്ലാവിധ ചര്‍ച്ചകളും റദ്ദാക്കണം. വ്യാപാര കരാറുകളും ജലം പങ്കുവയ്ക്കുന്നതിനുള്ള കരാറുകളും റദ്ദാക്കണമെന്നും വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടു.പൊതുജനങ്ങള്‍ക്ക് എതിരെയാണെങ്കിലും സൈനികര്‍ക്ക് എതിരെയാണെങ്കിലും എല്ലാ ജിഹാദി ആമ്രണങ്ങള്‍ക്ക് പിന്നിലും പാകിസ്താനാണെന്നും തൊഗാഡിയ പറഞ്ഞു. പാകിസ്താനും തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കുന്നവര്‍ക്കും തിരിച്ചടി നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസമാണെന്നും വി.എച്ച്.പി നേതാവ് പറഞ്ഞു.