ഹയർസെക്കൻഡറി (വൊക്കേഷണൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യ ഘട്ടത്തിൽ സ്ഥിര പ്രവേശനം നേടിയ വിദ്യാർഥികൾക്ക് സ്‌കൂൾ/കോഴ്സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
www.admission.dge.kerala.gov.in ൽ യൂസർ ഐഡിയും (ഫോൺനമ്പർ), പാസ് വേഡും നൽകി കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവുന്നതും അലോട്ട്‌മെന്റ് ലെറ്റർ ഡൗൺലോഡ് ചെയ്യാവുന്നതുമാണ്. അലോട്ടമെന്റ് ലഭിച്ച വിദ്യാർഥികൾ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ / കോഴ്സിൽ ജൂലൈ 13ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പ് നിർബന്ധമായും സ്ഥിര പ്രവേശനം നേടണം.
ട്രാൻസ്ഫർ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ പുതുതായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ/കോഴ്‌സിൽ സ്ഥിര പ്രവേശനം നേടിയില്ലെങ്കിൽ അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്താകും. അലോട്ട്മെന്റുകൾ സംബന്ധിച്ച തുടർ നിർദേശങ്ങളും അറിയിപ്പുകളും www.admission.dge.kerala.gov.in ലെ Higher Secondary (Vocational) Admission എന്ന ലിങ്കിൽ ലഭ്യമാകും.