വിദ്യാര്‍ഥികള്‍ ക്ലാസില്‍ വരാതെ മുങ്ങരുത്; വിഎച്ച്‌എസ്‌ഇയിലും രക്ഷിതാവിന് എസ്‌എംഎസ്

172

തിരുവനന്തപുരം • വിദ്യാര്‍ഥികള്‍ മുന്‍കൂട്ടി അറിയിക്കാതെ ക്ലാസില്‍ വരാതിരിക്കുന്നതും വൈകി വരുന്നതുമായ പ്രവണത കുറയ്ക്കാന്‍ ‘വിഎച്ച്‌എസ്‌ഇ തേര്‍ഡ് ബെല്‍ സ്റ്റുഡന്റ്സ് അറ്റന്‍ഡന്‍സ് അലര്‍ട്ട് ‘ ഇന്നു നിലവില്‍ വരും.സ്കൂളിലെ വിദ്യാര്‍ഥിയുടെ അസാന്നിധ്യം രക്ഷിതാവിനെ ഫോണ്‍ സന്ദേശത്തിലൂടെ അറിയിക്കുന്ന സംവിധാനമാണിത്.ദിവസവും ക്ലാസ് തുടങ്ങി ഹാജര്‍ പരിശോധിച്ച്‌ എത്തിച്ചേരാത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കളുടെ മൊബൈല്‍ ഫോണിലേക്കു സെക്കന്‍ഡുകള്‍ക്കകം സൗജന്യ സന്ദേശം നല്‍കും.തു‍ടര്‍ച്ചയായി രണ്ടു ദിവസം മുന്നറിയിപ്പില്ലാതെ ഹാജരാകാതിരുന്നാല്‍ രക്ഷിതാവിനു വോയ്സ് കോള്‍ നല്‍കും. ഇത്തരത്തിലുള്ള ജാഗ്രത പദ്ധതി സംസ്ഥാനത്ത് ആദ്യമാണ്.വിഎച്ച്‌എസ്‌ഇ വെബ്സൈറ്റില്‍ സ്കൂള്‍ ലോഗിന്‍ ചെയ്തു പ്രിന്‍സിപ്പലിനോ പ്രിന്‍സിപ്പല്‍ ചുമതലപ്പെടുത്തുന്ന അധ്യാപകനോ തേര്‍ഡ് ബെല്‍ സംവിധാനം നിയന്ത്രിക്കാമെന്നു വിഎച്ച്‌എസ്‌ഇ ഡയറക്ടര്‍ കെ.പി.നൗഫല്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY