കാസർഗോഡ് : ഇരിയണ്ണി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി എച്ച് എസ് ഇ വിഭാഗത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചു. തൊഴില്‍ ശേഷി വികസിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക് പാഠ്യപദ്ധതി അനുസരിച്ചുള്ള കോഴ്‌സുകളിലേക്കാണ് പ്രവേശനം.
ഡയറി ഫാര്‍മര്‍ എന്റര്‍പ്രണര്‍, കംപ്യുട്ടര്‍ അപ്ലിക്കേഷന്‍ അക്കൗണ്ടിങ് ആന്‍ഡ് പബ്ലിഷിംഗ്,ഓഫീസ് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ് എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ഓണ്‍ലൈനായാണ് നടക്കുന്നത്. www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 9747300145