2000 രൂപ കൈക്കൂലി വാങ്ങിയ പട്ടിക ജാതിവകുപ്പ് വനിതാ പ്രമേ‍ാട്ടറെ വിജിലന്‍സ് അറസ്റ്റു ചെയ്തു

257

പാലക്കാട് • പട്ടികജാതി ഭവന പദ്ധതിക്കുള്ള അപേക്ഷ ജില്ലാ ഒ‍ാഫിസില്‍ എത്തിക്കാന്‍ 2000 രൂപ കൈക്കൂലി വാങ്ങിയ പട്ടിക ജാതിവകുപ്പ് വനിതാ പ്രമേ‍ാട്ടര്‍ പെരുമാട്ടി പഞ്ചായത്തിലെ എസ്. പ്രസന്നയെ(30) വിജിലന്‍സ് അറസ്റ്റു ചെയ്തു. പെരുമാട്ടി വിളയേ‍ാടിയിലെ മാണിക്കനില്‍ നിന്നു പട്ടികജാതി ഭവനപദ്ധതിയനുസരിച്ച്‌ വീടിനുളള അപേക്ഷ ബ്ലേ‍ാക്ക് ഒ‍ാഫിസില്‍ നിന്നു പാലക്കാട്ടുളള ജില്ലാ ഒ‍ാഫിസില്‍ എത്തിക്കാന്‍ 2000 രൂപ നല്‍കണമെന്ന് ഫേ‍ാണ്‍ വഴിയും നേരിട്ടും പ്രമേ‍ാട്ടര്‍ ആവശ്യപ്പെട്ടുവന്നാണ് പരാതി. തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ പണം ബ്ലേ‍ാക്ക് ഒ‍ാഫിസ് പരിസരത്തുവച്ച്‌ മാണിക്കം പ്രമേ‍ാട്ടര്‍ക്ക് കൈമാറി. ഒ‍ാഫിസില്‍ വച്ചാണ് പ്രസന്നയെ അറസ്റ്റ് ചെയ്തത്.

NO COMMENTS

LEAVE A REPLY