സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ ഉപയോഗിച്ചതിനു വാടക നല്‍കിയില്ലെന്ന പരാതിയില്‍ സിബിഐയ്ക്കെതിരെ സംസ്ഥാന വിജിലന്‍സ് കേസെടുത്തു

241

മൂവാറ്റുപുഴ• സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ ഉപയോഗിച്ചതിനു വാടക നല്‍കിയില്ലെന്ന പരാതിയില്‍ സിബിഐയ്ക്കെതിരെ സംസ്ഥാന വിജിലന്‍സ് കേസെടുത്തു. പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് ഉപയോഗിച്ചതിനു വാടക നല്‍കിയില്ലെന്നാണ് കേസ്. സിബിഐ എസ്പി, പിഡബ്ല്യുഡി ചീഫ് എന്‍ജിനീയര്‍, എറണാകുളം കലക്ടര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് കേസ്.എറണാകുളം പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ വാടക നല്‍കാതെ താമസിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

NO COMMENTS

LEAVE A REPLY