കൊല്ലം: തോട്ടണ്ടി ഇറക്കുമതിയില്‍ ക്രമക്കേട് നടന്നുവെന്ന പരാതിയില്‍ ത്വരിതാന്വേഷണത്തിന് വിജിലന്‍സ് ഉത്തരവ്. കാലാവധി കഴിഞ്ഞ തോട്ടണ്ടി കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്തുവെന്നും റദ്ദാക്കിയ ടെന്‍ഡറില്‍ വീണ്ടും ഇറക്കുമതി നടത്തിയെന്നുമുള്ള പരാതിയിലാണ് അന്വേഷണം. ഡിസംബര്‍ മാസത്തിലെ രണ്ട് ഇടപാടുകളിലാണ് നടപടി. കഴിഞ്ഞ നവംബറില്‍ ഡയറക്ടര്‍ ബോര്‍ഡ് ചേര്‍ന്ന് റദ്ദാക്കിയ ടെന്‍ഡറില്‍ നിന്ന് ഡിസംബറില്‍ തോട്ടണ്ടി വാങ്ങിയെന്നും ടെന്‍ഡറില്‍ 500 മെട്രിക് ടണ്ണാണ് ക്വോട്ട് ചെയ്തതെങ്കിലും 1000 മെട്രിക് ടണ്‍ വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. ഇ ടെന്‍ഡര്‍ സൈറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ സത്യവിരുദ്ധമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഴ്ചയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് സിഐ ജ്യോതികുമാറിനാണ് അന്വേഷണ ചുമതല. 45 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.