അഴിമതി- അനധികൃത സ്വത്ത് സമ്ബാദനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ മന്ത്രിമാരായ കെ.എം മാണിയേയും കെ.ബാബുവിനേയും വിജിലന്‍സ് വൈകാതെ ചോദ്യം ചെയ്യും. ഇതിനായി പ്രത്യേക ചോദ്യവലിയും തയാറാക്കും. തനിക്കെതിരായ വിജിലന്‍സ് അഴിമതിക്കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം മാണി ഹൈക്കോടതിയെ സമീപിച്ചു. കെ ബാബുവിന്റെ മകളുടെ ലോക്കറില്‍ നിന്ന് 120 പവന്‍ സ്വര്‍ണം കണ്ടെത്തി. കെബാബുവിന്‍റെ തൃപ്പൂണിത്തുറ എസ്.ബി.ടി ശാഖയിലെ ലോക്കര്‍ വിജിലന്‍സ് പരിശോധിക്കുകാണ്.പ്രധാന തെളിവുകളും സ്കാഷിമൊഴികളും ശേഖരിച്ചശേഷം കെ.എം മാണിയേയും കെ ബാബുവിനേയും ചോദ്യം ചെയ്യാനാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ തീരുമാനം. എഫ്.ഐ ആറിലെ എല്ലാ ആരോപണങ്ങള്‍ക്കും തെളിവുശക്തമാക്കി മുന്നോട്ട് പോകാനാണ് വിജിലന്‍സിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം.
നിയമോപദേശകരടക്കമുള്ളവരുടെ സഹായത്തോടെ പ്രത്യേക ചോദ്യാവലിയും വിജിലന്‍സ് തയാറാക്കും. ഇതിനിടെ കോഴി ഇറക്കുമതിക്ക് നികുതിയിളവ് അനുവദിച്ച കേസിലും ചില മരുന്നുകമ്ബനികള്‍ക്ക് ഇളവ് അനവദിച്ച കേസിലും വിജിലന്‍സ് എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം മാണി ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവാകാന്‍ നിര്‍ദേശിക്കപ്പെട്ടിരുന്ന അഡ്വ എം.കെ ദാമോദരനാണ് കെ.എം മാണിക്കായി ഹാജരായത്. ഹര്‍ജി സര്‍ക്കാരിന്റെ പ്രാരംഭവാദത്തിനായി ഈമാസം 19ലേക്ക് മാറ്റി.
ഇതിനിടെ കെ ബാബുവിന്റെ മകള്‍ ഐശ്യര്യയുടെ പേരില്‍ കൊച്ചി പൊന്നുരുന്നിയിലെ യൂണിയന്‍ ബാങ്ക് ശാഖയിലുള്ള ലോക്കര്‍ വിജിലന്‍സ് പരിശോധിച്ചു. 120 പവന്‍ സ്വര്‍ണമാണ് കണ്ടെത്തിയത്. ഇത് തങ്ങളുടെ കുടുംബ സ്വത്താണെന്നാണ് കുടുംബാംഗങ്ങളുടെ നിലപാട്. കെ ബാബുവിന്റെ പേരില്‍ തേനിയില്‍ 120 ഏക്കര്‍ ഭൂമിയുണ്ടെന്ന വിജിലന്‍സ് എഫ്.ഐ.ആറിലെ പരാമര്‍ശത്തിനെതിരെ കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.