തിരുവനന്തപുരം• ജയരാജനെതിരായ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം വിപുലീകരിച്ചു. വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് രണ്ടിലെ എസ്പി എസ്.ജയകുമാറിന്റെ സംഘത്തില്‍ രണ്ടു ഡിവൈഎസ്പിമാരെയും ഒരു ഇന്‍സ്പെക്ടറെയും കൂടി ഉള്‍പ്പെടുത്തി. എത്രയുംവേഗം അന്വേഷണം പൂര്‍ത്തിയാക്കാനാണു ഡയറക്ടറുടെ നിര്‍ദേശം. സിപിഎം നേതാവ് പി.കെ.ശ്രീമതിയുടെ മകന്‍ പി.കെ.സുധീര്‍ നമ്ബ്യാരുടെ ക്രമവിരുദ്ധ നിയമനമാണ് അന്വേഷിക്കുന്നതെങ്കിലും ജയരാജന്‍ നാലു മാസത്തിനിടെ നടത്തിയ എല്ലാ നിയമനവും റിയാബ് നടത്തിയ നിയമനങ്ങളും അന്വേഷിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്.
ഇതു സംബന്ധിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം നാലുപേര്‍ നല്‍കിയ പരാതികളാണു ഡയറക്ടര്‍ അന്വേഷണ സംഘത്തിനു കൈമാറിയത്.വ്യവസായ വകുപ്പിലെ ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിക്കാനും ചോദ്യംചെയ്യേണ്ടവരുടെ പട്ടിക തയാറാക്കാനും വിജിലന്‍സ് തീരുമാനിച്ചു.