തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ പെയിന്റടി വിവാദവുമായി ബന്ധപ്പെട്ട ഉത്തരവില്‍ വിജിലന്‍സ് ഡയറക്ടറായ ലോക്നാഥ് ബെഹ്റയ്ക്ക് തിരിച്ചടി. ബെഹ്റയ്ക്കെതിരായ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും പ്രത്യേക കമ്ബനിയുടെ ഉല്പന്നം ഉപയോഗിച്ചു പെയിന്റിങ് നടത്തണമെന്ന വിവാദ ഉത്തരവിനു പിന്നിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. പൊതുപ്രവര്‍ത്തകനായ കളമശേരി സ്വദേശി ജി. ഗിരീഷ്ബാബുവാണു പരാതിക്കാരന്. ഹര്‍ജിയില്‍ ഈ മാസം 20 ന് വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ക്രമസമാധാന ചുമതലയുള്ള ഡിജിപിക്ക് സ്വകാര്യ പെയിന്റ് കമ്ബനിയുമായി എന്ത് ബന്ധമെന്ന് കോടതി ചോദിച്ചു. ലോക്നാഥ് ബെഹ്റ ചെയ്തത് തെറ്റല്ലേയെന്നും കോടതി ആരാഞ്ഞു.