തിരുവനന്തപുരം: ബി.ജെ.പി നേതാക്കള്‍ക്കെതിരായ മെഡിക്കല്‍ കോളേജ് കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സുകാര്‍ണോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിശദമായ അന്വേഷണം നടത്തണമെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശം.