അനില്‍ അക്കര എംഎല്‍എക്കെതിരെ വിജിലന്‍സ് അന്വേഷണം

226

തൃശൂര്‍: അടാട്ട് ഫാര്‍മേഴ്സ് സഹകരണ ബാങ്കിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ബാങ്കില്‍ ക്രമക്കേട് നടന്നെന്ന സഹകരണ രജിസ്ട്രാറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം. മുന്‍ സഹകരണ വകുപ്പ് മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ മരുമകനും ഭരണസമിതി പ്രസിഡന്റുമായിരുന്ന രാജേന്ദ്രനെതിരെയും അനില്‍ അക്കര എംഎല്‍എക്കെതിരെയുമാണ് അന്വേഷണം. സഹകണ ബാങ്കില്‍ അഴിമതിയുണ്ടെന്ന് ആരോപണത്തെ തുടര്‍ന്ന് അടാട്ട് സഹകരണബാങ്ക് ഭരണസമിതി സഹകരണ ജോയിന്റ് രജിസ്ട്രാര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അനില്‍ അക്കര നിരാഹാര സമരം നടത്തിയിരുന്നു.

NO COMMENTS

LEAVE A REPLY