കൊല്ലം • കൊല്ലത്തെ ഹോട്ടലുകള്‍, മത്സ്യമാര്‍ക്കറ്റുകള്‍, പച്ചക്കറിക്കടകള്‍ എന്നിവിടങ്ങളില്‍ വിജിലന്‍സിന്റെ പരിശോധന. ഹോട്ടലുകളിലെ വൃത്തിഹീനമായ അവസ്ഥ, ലൈസന്‍സില്ലാത്ത ജീവനക്കാര്‍, മത്സ്യവും പച്ചക്കറികളും കേടുകൂടാതെ സൂക്ഷിക്കാന്‍ നിരോധിത രാസവസ്തുക്കള്‍ ചേര്‍ക്കുന്നത് എന്നിവയെക്കുറിച്ചാണ് പരിശോധന. ഇതു കണ്ടെത്തി തടയാന്‍ നിയോഗിക്കപ്പെട്ട ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ജോലി കൃത്യമായി ചെയ്യുന്നുണ്ടോയെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു.