അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്‍റെ ഫ്ലാറ്റില്‍ വിജിലന്‍സ് പരിശോധന

187

തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്‍റെ തിരുവനന്തപുരം പൂജപ്പുരയിലെ ഫ്‌ലാറ്റില്‍ വിജിലന്‍സ് പരിശോധന. അനധികൃത സ്വത്ത് സന്പാദനക്കേസ് അന്വേഷിക്കുന്ന വിജിലന്‍സ് സംഘമാണ് പരിശോധനയ്‌ക്കെത്തിയത്. ഫ്‌ലാറ്റിന്‍റെ വിസ്തീര്‍ണ്ണമളക്കുകയും മറ്റ് വിവരങ്ങള്‍ ശേഖരിക്കാനുമായാണ് സംഘമെത്തിയത്. പരിശോധന സമയത്ത് കെ എം എബ്രഹാമിന്‍റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പരിശോധനക്കെതിരെ അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായാണ് സൂചന. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കേ നടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ധനകാര്യ വകുപ്പിന്‍റെ പരിസോധന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കെ എം എബ്രഹാം ആയിരുന്നു. ഹൈക്കോടതിയിലെ ജേക്കബ് തോമസിനെതിരായ ഹര്‍ജിയിലെ സിബിഐ നിലപാടിന് പിന്നില്‍ ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന ആരോപണങ്ങള്‍ക്കിടെയാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ പരിശോധന നടക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള പൊതുതാല്‍പര്യ ഹര്‍ജിയെത്തുടര്‍ന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കെ എം എബ്രഹാമിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.

NO COMMENTS

LEAVE A REPLY