മലബാര്‍ സിമന്റ്‌സ് അഴിമതി ; ഫയലുകള്‍ കാണാതായ സംഭവത്തില്‍ ഹൈക്കോടതിയിലെ കോര്‍ട്ട് ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്ന് വിജിലന്‍സ്

232

കൊച്ചി : മലബാര്‍ സിമന്റ്‌സ് അഴിമതി കേസിന്റെ ഫയലുകള്‍ കാണാതായ സംഭവത്തില്‍ ഹൈക്കോടതിയിലെ കോര്‍ട്ട് ഓഫീസര്‍ക്ക് വീഴ്ച പറ്റിയെന്ന് വിജിലന്‍സ് രജിസ്ട്രാര്‍. കാണാതായത് മൂന്ന് സെറ്റ് ഫയലുകളാണ്, ഫയല്‍ നീക്കം രേഖപ്പെടുത്തിയില്ലന്നും രജിസ്ട്രാര്‍ അറിയിച്ചു.
സിസിടിവി സ്ഥാപിക്കണമെന്നും ഫയല്‍ നീക്കം രേഖപ്പെടുത്താന്‍ സംവിധാനം വേണമെന്നും വിജിലന്‍സ് രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തു. റിപ്പോര്‍ട്ട് വിജിലന്‍സ് രജിസ്ട്രാര്‍ ചീഫ് ജസ്റ്റിസിന് കൈമാറി.

NO COMMENTS