ബാര്‍കോഴക്കേസില്‍ തെളിവുകള്‍ മറച്ചുവെക്കാന്‍ സാക്ഷികളില്‍ ചിലര്‍ ശ്രമിച്ചതായി വിജിലന്‍സ് എസ്.പി ആര്‍.സുകേശന്‍

194

ബാര്‍കോഴക്കേസില്‍ തെളിവുകള്‍ മറച്ചുവെക്കാന്‍ സാക്ഷികളില്‍ ചിലര്‍ ശ്രമിച്ചതായി വിജിലന്‍സ് എസ്.പി ആര്‍.സുകേശന്‍. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പക്ഷേ വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍ റെഡ്ഡിയുടെ പേരില്ല. തുടരന്വേഷണത്തിലേക്ക് നയിച്ച ഹര്‍ജിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.കഴിഞ്ഞ മാസം 29നായിരുന്നു തിരുവനന്തപുരം വിജിലന്‍സ് കോടതി, ബാര്‍കോഴകേസില്‍ തുടരന്വേഷണം നടത്താമെന്ന് ഉത്തരവിട്ടത്. വിജിലന്‍സ് എസ്.പി ആര്‍. സുകേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു നടപടി. ഈ ഹര്‍ജിയുടെ പകര്‍പ്പാണ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. ആദ്യ അന്വേഷണത്തില്‍ തെളിവുകള്‍ മുഴുവന്‍ ശേഖരിക്കാന്‍ അന്വേണ സംഘത്തിനായില്ല. ശേഖരിച്ച തെളിവുകളായ ശബ്ദരേഖ അടക്കമുള്ളവ ശാസ്‌ത്രീയമായി പരിശോധിക്കാനും സമയം ലഭിച്ചില്ല. മാത്രമല്ല സുപ്രധാന തെളിവുകള്‍ മൂടിവെക്കാന്‍ ചില സാക്ഷികള്‍ ശ്രമിച്ചുവെന്നും അതിനാല്‍ തുടരന്വേഷണം നടത്താന്‍ അനുമതി വേണമെന്നുമാണ് സുകേശന്റെ ആവശ്യം. ഈ ഹര്‍ജി പരിഗണിച്ചാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. എന്നാല്‍ വിജിലന്‍സ് ഡയറക്ടറായിരുന്ന എന്‍. ശങ്കര്‍ റെഡ്ഡിക്കെതിരായ പരാമാര്‍ശം ഹര്‍ജിയിലില്ല. കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയിലാണ് ശങ്കര്‍ റെഡ്ഡി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതടക്കമുള്ള നിര്‍ണ്ണായക വിവരങ്ങളുള്ളത്.

NO COMMENTS

LEAVE A REPLY