കൊച്ചി : ഫിഫ അണ്ടർ-17 ഫുട്ബോൾ ലോകകപ്പിനു വേദിയാകുന്ന കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങളിൽ കേന്ദ്രകായിക മന്ത്രി വിജയ് ഗോയൽ അതൃപ്തി രേഖപ്പെടുത്തി. ഒരുക്കങ്ങൾ വൈകുന്നതിൽ നിരാശയെന്നും മന്ത്രി. ഒരുക്കങ്ങളിൽ കാലതാമസമുണ്ടായതിനാലാണ് നേരിട്ടെത്തിയതെന്നും മന്ത്രി പറഞ്ഞു. സ്റ്റേഡിയം ഫിഫയ്ക്ക് കൈമാറേണ്ട അവസാന തീയതി മേയ് 15 ആണ്.