ന്യൂഡല്‍ഹി: മുതിര്‍ന്ന നയതന്ത്ര വിദഗ്ധന്‍ വിജയ് കേശവ് ഗോഖലെയെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചു. നിലവിലെ സെക്രട്ടറി എസ്.ജയശങ്കറിന്‍റെ കാലാവധി ജനുവരി 28ന് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് പുതിയ നിയമനം.
രണ്ടു വര്‍ഷമാണ് വിജയ് കേശവിന്റെ കാലാവധി. 1981 ലെ ഐ.എഫ്.എസ് ബാച്ച് ഉദ്യോഗസ്ഥനാണ് വിജയ് കേശവ് ഗോഖലെ. ഇന്ത്യയുടെ ചൈനീസ് സ്ഥാനപതിയായിരുന്നു അദ്ദേഹം. നിലവില്‍ വിദേശകാര്യ വകുപ്പിലെ സാമ്പത്തിക കാര്യങ്ങളുടെ സെക്രട്ടറിയാണ്.