കിങ്ഫിഷര്‍ ഹൗസ് ഇന്നു വീണ്ടും ലേലത്തില്‍ വയ്ക്കും

173

മുംബൈ • മദ്യവ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ആസ്ഥാനമന്ദിരമായ കിങ്ഫിഷര്‍ ഹൗസ് ഇന്നു വീണ്ടും ലേലത്തില്‍ വയ്ക്കും. നേരത്തേ നിശ്ചയിച്ചതിനെക്കാള്‍ വില കുറച്ചാണു ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലേലത്തിനു വയ്ക്കുന്നത്. ആദ്യം 150 കോടി രൂപയ്ക്കും പിന്നീടു 10% വിലകുറച്ച്‌ 135 കോടിക്കും ലേലം ചെയ്തെങ്കിലും ഏറ്റെടുക്കാന്‍ ആളെത്തിയില്ല. ഇത്തവണ 115 കോടിക്കാണ് 17,000 ചതുരശ്ര അടി വരുന്ന മന്ദിരം ലേലത്തിനു വയ്ക്കുന്നത്. മല്യയുടെ ഉടമസ്ഥതയിലുള്ള ഗോവയിലെ കിങ്ഫിഷര്‍ വില്ല 22നു വീണ്ടും ലേലംചെയ്യും. ഒക്ടോബറില്‍ 85.29 കോടി രൂപയ്ക്കു ലേലത്തില്‍ വച്ചിരുന്നെങ്കിലും ഏറ്റെടുക്കാന്‍ ആരുമെത്തിയില്ല. വ്യാഴാഴ്ച നടക്കുന്ന ലേലത്തില്‍ 5% വിലകുറച്ചു ലേലം ചെയ്യാനാണു കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനം.

NO COMMENTS

LEAVE A REPLY