ബെംഗളൂരു• രാജ്യംവിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ബാങ്കുകള്‍ക്ക് അനുമതി. ബാങ്കുകളുടെ അപേക്ഷ ട്രൈബ്യൂണല്‍ (ഡിആര്‍ടി) അംഗീകരിച്ചു. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ പേരിലെടുത്ത വായ്പയും പലിശയും കൂടി 9000 കോടി രൂപ ഉടമ വിജയ് മല്യ കുടിശിക വരുത്തിയതു സംബന്ധിച്ച കേസിലാണ് ട്രൈബ്യൂണല്‍ (ഡിആര്‍ടി) ബെംഗളൂരു ബെഞ്ചിന്റെ വിധി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) നേതൃത്വത്തിലുള്ള ബാങ്കിങ് കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജികളിലാണു നടപടി.