വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയായി വിളംബരം ചെയ്യണമെന്ന് ഡല്‍ഹി കോടതി

232

ന്യൂഡല്‍ഹി: ലണ്ടനില്‍ കഴിയുന്ന വിവാദ വ്യവസായി വിജയ് മല്യയെ പ്രഖ്യാപിത കുറ്റവാളിയായി വിളംബരം ചെയ്യണമെന്ന് ഡല്‍ഹി കോടതി. വിദേശനാണ്യ വിനിമയ ചട്ടലംഘനം നടത്തിയ മല്യയെ പ്രഖ്യാപിത കുറ്റവാളിയാക്കുന്നതിന് വേണ്ട നടപടികള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് സ്വീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ദീപക് ഷെഹ്റാവത്താണ് ഇതു സംബന്ധിച്ച നടപടികള്‍ കൈകൊള്ളണമെന്ന് ഇ.ഡിക്ക് നിര്‍ദേശം നല്‍കിയത്.
അവസാന അവസരമെന്ന നിലയില്‍ ഡിസംബര്‍ 18ന് മുമ്ബ് വിജയ് മല്യ കോടതിക്ക് മുന്നില്‍ ഹാജരാകണമെന്നും ഉത്തരവിലുണ്ട്.

NO COMMENTS