ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയുടെ 6,600 കോടി മൂല്യമുള്ള വ്സതുവകകളും ഓഹരികളും എന്‍ഫോഴ്സ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.2010ലെ വിലനിലവാരം വിലയിരുത്തിയാണ് വസ്തുവഹകളുടെ മൂല്യം നിശ്ചയിച്ചിട്ടുള്ളതെങ്കിലും ഇവയുടെ ഇപ്പോഴത്തെ മൂല്യം 6,600 കോടി രൂപവരും.200 കോടി വിലമതിക്കുന്ന മഹാരാഷ്ട്രയിലെ ഫാം ഹൗസ്, 800 കോടി മൂല്യമുള്ള ബെംഗളുരുവിലെ അപ്പാര്‍ട്ട്മെന്റ്, യുബിഎല്‍, യുഎസ്‌എല്‍ എന്നിവയുടെ 3000 കോടി മൂല്യമുള്ള ഓഹരികള്‍ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്.
വിവിധ ബാങ്കുകളിലായി 9,000 കോടി രൂപയുടെ വായ്പക്കുടിശിക വരുത്തി രാജ്യംവിട്ട മല്ല്യക്ക് കനത്ത തിരിച്ചടിയായി എന്‍ഫോഴ്സമെന്റിന്റെ നീക്കം.