ബെംഗളൂരു • ആസ്തികള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കത്തിനിടയിലും യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡ് (യുബിഎല്‍) ചെയര്‍മാനായി വിജയ് മല്യ തുടരുന്നതിനു മാനേജ്മെന്റിന്റെ പിന്തുണ.
യുബിഎല്‍ വാര്‍ഷിക പൊതുയോഗത്തിലാണു തീരുമാനം. മല്യയെ ചെയര്‍മാനായി നിലനിര്‍ത്താന്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസിനോടു നിയമോപദേശം തേടിയതായി കമ്ബനി ഡയറക്ടര്‍ സി.യോഗേന്ദ്രപാല്‍ പറഞ്ഞു.
യുബിഎല്ലിന്റെ ആസ്തികളൊന്നും എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിട്ടില്ലെന്നതിനാല്‍ മല്യ തുടരുന്നതില്‍ നിയമതടസ്സമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കിങ് കണ്‍സോര്‍ഷ്യത്തില്‍ നിന്നെടുത്ത 7000 കോടി രൂപ വായ്പ തിരിച്ചടയ്ക്കാത്ത കേസില്‍ ഈ മാസം അഞ്ചിനാണു മല്യയുടെ 6630 കോടി രൂപയുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്റ് നോട്ടിസ് നല്‍കിയത്.