ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹമുണ്ടെന്ന് വിജയ് മല്യ

170

ന്യൂഡല്‍ഹി: ഇന്ത്യയിലേക്കു തിരിച്ചുവരണമെന്നുണ്ടെന്ന് വ്യവസായി വിജയ് മല്യ. പക്ഷേ തന്റെ പാസ്പോര്‍ട്ട് സസ്പെന്‍ഡ് ചെയ്തിരിക്കുന്നതായും മല്യ അറിയിച്ചു. ചീഫ് മെട്രോ പൊളിറ്റണ്‍ മജിസ്ട്രേറ്റ് സമുത് ദാസിനെ തന്റെ അഭിഭാഷകന്‍ വഴിയാണ് മല്യ ഇക്കാര്യം അറിയിച്ചത്.വിദേശ പണ ഇടപാടുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുമ്ബോഴാണ് മല്യ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഫോര്‍മുല വന്‍ ചാമ്ബ്യന്‍ഷിപ്പില്‍ കിംഗ്ഫിഷറിന്റെ ലോഗോ പതിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്കിന്റെ അനുമതിയില്ലാതെ രണ്ടു ലക്ഷം ഡോളര്‍ നല്‍കിയെന്നാണ് കേസ്. ജൂലൈ ഒമ്ബതിന് കോടതിയില്‍ നേരിട്ടു ഹാജരാകുന്നതിന് മല്യക്കു നല്‍കിയിരുന്ന ഇളവ് കോടതി റദ്ദ് ചെയ്തിരുന്നു.ഇതേതുടര്‍ന്നാണ് ഇന്ത്യയിലെത്താന്‍ സാധിക്കാത്തതിന്റെ കാരണം മല്യ കോടതിയെ അറിയിച്ചത്. ഏപ്രില്‍ 23നാണ് മല്യയുടെ പാസ്പോര്‍ട്ട് ഇന്ത്യ സസ്പെന്‍ഡ് ചെയ്തത്.വിവിധ ബാങ്കുകളിലായി 9,000 കോടി രൂപയാണ് മല്യയുടെ ഉടമസ്ഥതയിലുള്ള കമ്ബനികള്‍ തിരിച്ചടയ്ക്കാനുള്ളത്. ഇതേതുടര്‍ന്ന് ബ്രിട്ടനിലേക്കു കടന്ന മല്യയെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യ നടത്തിയ ശ്രമങ്ങള്‍ പരാജപ്പെട്ടിരുന്നു. ഇന്ത്യയിലെ വിവിധ കോടതികളില്‍ നിരവധി കേസുകളാണ് മല്യക്കെതിരേയുള്ളത്.

NO COMMENTS

LEAVE A REPLY