മുംബൈ• കിങ്ഫിഷര്‍ പക്ഷിയെപ്പോലെ വിവാദ വ്യവസായി വിജയ് മല്യ അതിരുനോക്കാതെ പറന്നുപോയെന്ന് ബോംബെ ഹൈക്കോടതി. മല്യ സ്വന്തം കമ്ബനിക്ക് അറിഞ്ഞുകൊണ്ടു കിങ്ഫിഷര്‍ എന്നു പേരിട്ടതാണെന്നു പറഞ്ഞ കോടതി, അതുപോലെതന്നെ അയാള്‍ പറന്നുപോയെന്നും പരിഹസിച്ചു. മല്യയ്ക്കെതിരായ ഹര്‍ജികള്‍ പരിഗണിക്കവെ ജഡ്ജിമാരായ എസ്.സി. ധര്‍മാധികാരിയും ബി.പി. കൊളാബാവാലയുമാണ് ഈ നിരീക്ഷണം നടത്തിയത്.മല്യയുടെ സ്വകാര്യ വിമാനം ലേലം ചെയ്ത നടപടിയിലും മറ്റൊരു കേസിലും അപ്പീലുമായി സേനവനികുതി വിഭാഗമാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സ് 2011 ഏപ്രില്‍ മുതല്‍ 2012 സെപ്റ്റംബര്‍ വരെ വിറ്റ ടിക്കറ്റുകളില്‍നിന്ന് സേവനനികുതിയായി 32.68 കോടി രൂപ നല്‍കേണ്ടതുണ്ട്.