ന്യൂഡല്‍ഹി • രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ മുഴുവന്‍ സ്വത്തു വിവരങ്ങളും വെളിപ്പെടുത്തണമെന്നു സുപ്രീംകോടതി ഉത്തരവിട്ടു. ഒരു മാസത്തിനകം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. വിദേശത്തെ സ്വത്തുക്കളടക്കമാണ് വെളിപ്പെടുത്തേണ്ടത്. പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. മല്യയില്‍നിന്നു കുടിശികയിനത്തില്‍ ലഭിക്കേണ്ട 6000 കോടി രൂപ ഈടാക്കി കിട്ടണമെന്നാണു ബാങ്കുകളുടെ ആവശ്യം. നവംബര്‍ 24നു കേസ് വീണ്ടും പരിഗണിക്കും.