ലണ്ടന്‍: വിവാദ വ്യവസായി വിജയ് മല്ല്യ അറസ്റ്റില്‍. ബ്രിട്ടീഷ് പോലീസാണ് ലണ്ടനില്‍വച്ച് വിജയ് മല്ല്യയെ അറസ്റ്റ് ചെയ്തത്. സ്കോര്‍ട്ട്ലാന്‍റ് യാര്‍ഡ് പോലീസാണ് മല്ല്യയെ അറസ്റ്റ് ചെയ്തത് എന്നാണ് വിവരം. ഇന്ത്യയില്‍ 9000 കോടിയുടെ വായിപ്പകുടിശിക വരുത്തിയ കേസിലാണ് അറസ്റ്റ്. മല്ല്യയെ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജറാക്കും. മദ്യവ്യവസായി ആയിരുന്ന വിജയ് മല്ല്യ വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ കടബാധ്യതയുണ്ടാക്കി രാജ്യം വിടുകയായിരുന്നു. രണ്ട് കൊല്ലത്തോളമായി ലണ്ടിനിലായിരുന്നു താമസം.