ഗുജറാത്തിനെ ഒരു വെജിറ്റേറിയൻ സംസ്ഥാനമാക്കിമാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി

246

അഹമ്മദാബാദ്: ഗുജറാത്തിനെ ഒരു വെജിറ്റേറിയൻ സംസ്ഥാനമാക്കിമാറ്റുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി. പശുവിനെ കൊല്ലുന്നവർക്കു ജീവപര്യന്തം തടവു നല്കുന്ന നിയമത്തെ കുറിച്ച് വിശദീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. താൻ ഒരു ഭക്ഷണത്തിനും എതിരല്ല. ഗാന്ധിജിയുടെ സത്യവും അഹിംസയും എന്ന തത്വം പാലിക്കുന്ന സംസ്ഥാനമാണ് ഗുജറാത്തെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ചയാണ് പശുവിനെ കൊല്ലുന്നവർക്കു ജീവപര്യന്തം തടവുനൽകുന്ന നിയമം ഗുജറാത്ത് നിയമസഭ പാസാക്കിയത്.

NO COMMENTS

LEAVE A REPLY