ചവറ: തന്റെ മകനെതിരായ വിവാദം രാഷ്ട്രീയലക്ഷ്യം വെച്ചാണെന്ന് ചവറ എംഎല്‍എ വിജയന്‍പിള്ള. മകന്‍ കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും എംഎല്‍എ പറഞ്ഞു. പ്രശ്‌നങ്ങളെക്കുറിച്ച് മകനോട് ചോദിച്ചിരുന്നു. അച്ഛന്‍ ഇടപെടേണ്ട എന്നാണ് മകന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മകന്‍ 10 കോടിയുടെ ചെക്ക് കൊടുത്ത വിവരം അറിയില്ല. മക്കളെ മോശമായിട്ടല്ല വളര്‍ത്തിയത്. പ്രായപൂര്‍ത്തിയായ മക്കള്‍ എന്തെങ്കിലും ചെയ്താല്‍ അത് അവര്‍ നോക്കുമെന്നും വിജയന്‍ പിള്ള വ്യക്തമാക്കി.