വിജയന്‍ തോമസിനെ കോണ്‍ഗ്രസ്സില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു

321

തിരുവനന്തപുരം : കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം വിജയന്‍ തോമസിനെ കോണ്‍ഗ്രസ്സില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് അഭിപ്രായപ്പെട്ടതിന്നാണ് നടപടി. സേവാഭാരതിയുടെ പൂര്‍ണശ്രീ ബാലസദനത്തിന്റെ വാര്‍ഷിക യോഗത്തില്‍ സംസാരിക്കേവയാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്ന പത്ത് കൊല്ലം അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞു നിന്നെന്നും യുപിഎ ഭരണം രാജ്യത്തെ പിന്നോട്ട് നയിച്ചുവെന്നും വിജയന്‍ തോമസ് പറഞ്ഞു.

NO COMMENTS