ഹൈദരാബാദ്: വെള്ളിത്തിരയിലെ ആക്ഷന്‍ ഹീറോയിന് ആയിരുന്ന വിജയശാന്തിയുടെ തീ വാക്കുകള്‍ പ്രധാനമന്ത്രി മോദിക്കെതിരെയും. പ്രധാനമന്ത്രിയെ ഭീകരനോടാണ് മുന്‍ ആക്ഷന്‍ ഹീറോയിന് വിശേഷിപ്പിച്ചത്. അതും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സാക്ഷിയാക്കി. രാഹുല്‍ പങ്കെടുത്ത ഷംഷബാദിലെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് വിജയശാന്തി വിവാദ പരാമര്‍ശം നടത്തിയത്.
ഏതു സമയത്ത് ഏത് ബോംബാണ് മോദി ഇടുന്നതെന്ന് എല്ലാ ആളുകളും ഭയത്തിലാണ്. അദ്ദേഹം ഒരു ഭീകരനെപ്പോലെയാണ് കാണപ്പെടുന്നത്. ജനങ്ങളെ സ്നേഹിക്കുന്നതിനു പകരം അദ്ദേഹം ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ സ്വഭാവം ഇതാവാന്‍ പാടില്ലെന്നും അവര്‍ പറഞ്ഞു. സിനിമയില്‍നിന്നും രാഷ്ട്രീയത്തില്‍ പ്രവേശിച്ച വിജയശാന്തി നോട്ട്നിരോധനം മുന്‍ നിര്‍ത്തിയാണ് പ്രധാനമന്ത്രിയെ വിമര്‍ശിച്ചത്.
യോഗത്തില്‍ പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചു. പാവപ്പെട്ടവരുടെയും അതിസമ്ബന്നരുടെയും രണ്ട് ഇന്ത്യയെ സൃഷ്ടിക്കുകയാണ് മോദി ചെയ്തതെന്ന് രാഹുല്‍ ആരോപിച്ചു.