തിരുവനന്തപുരം: എക്സൈസ് വകുപ്പിനു കീഴിലെ വിമുക്തി ജില്ലാ മിഷനില്‍ ഒഴിവുള്ള കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും നേടിയ ബിരുദമാണ് യോഗ്യത.
സര്‍ക്കാര്‍ മിഷനുകളിലോ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപന ങ്ങളിലോ പ്രവര്‍ത്തിപരിചയം, കംപ്യൂട്ടര്‍ പരിജ്ഞാനം, ലഹരിവിരുദ്ധ മേഖലയിലെ മുന്‍കാല പ്രാവീണ്യം എന്നീ യോഗ്യതകള്‍ അഭികാമ്യം. പ്രതിമാസം 50,000 രൂപ പ്രതിഫലം ലഭിക്കും.
30 നും 60 നും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേ ക്ഷിക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 10 വൈകിട്ട് അഞ്ചുമണിക്കു മുന്‍പ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീ സില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 0471-2473149, 9447178053.
(പി.ആര്‍.പി. 1298/2019)