അച്ഛന്റെ മര്‍ദ്ദനം കൊണ്ടാകാം വിനായകന്‍ ആത്മഹ്ത്യ ചെയ്തതെന്ന് പൊലീസ്

183

തൃശൂര്‍: മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിന് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വാടാനപ്പള്ളി സ്വദേശി വിനായകന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അച്ഛനെ കുറ്റപ്പെടുത്തി പൊലീസ്. അച്ഛന്റെ മര്‍ദ്ദനം കൊണ്ടാകാം വിനായകന്‍ മരിച്ചതെന്നും സ്റ്റേഷനില്‍ വച്ച്‌ വിനായകനെ മര്‍ദ്ദിച്ചിട്ടില്ലെന്നും പാവറട്ടി പൊലീസ് പറഞ്ഞു. എസ്.ഐ ഉള്‍പ്പെടെ അഞ്ച് പൊലീസുകാരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. സംഭവസമയം താന്‍ സ്റ്റേഷനില്‍ ഇല്ലായിരുന്നുവെന്നും എസ്.ഐ മൊഴി നല്‍കിയിട്ടുണ്ട്.

NO COMMENTS