കോവളം: കോവളം എംഎല്‍എ വിന്‍സെന്‍റ് കടയില്‍ കയറിവന്ന് തന്നെ കയറി പിടിച്ചെന്നു യുവതിയുടെ വെളിപ്പെടുത്തല്‍. ബാലരാമപുരത്ത് ഇത്രയും ചങ്കൂറ്റം മറ്റാര്‍ക്കെങ്കിലുമുണ്ടാ എന്ന് ചോദിച്ചു. ഇക്കാര്യങ്ങള്‍ മജിസ്ട്രേറ്റിനോട് പറഞ്ഞിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിന്‍സെന്റിനെതിരെ കേസ് എടുത്തിരുന്നത്. കോണ്‍ഗ്രസ് എം.എല്‍.എ തന്നെ നിരന്തരം പീഢിപ്പിക്കുന്നെന്നാണ് ആരോപണം. എം.എല്‍.എയുടെ അയല്‍വാസിയും നെയ്യാറ്റിന്‍കര സ്വദേശിയുമായ സ്ത്രീയാണ് പരാതിക്കാരി. എം.എല്‍.എ തന്നെ നിരന്തരം പീഢിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം രാവിലെ ഫോണില്‍ വിളിച്ച് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. മനോവിഷമത്തിലായ സ്ത്രീ രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് പൊലീസിന് പരാതി നല്‍കുകയായിരുന്നു.