തിരുവനന്തപുരം: പീഡനക്കേസില്‍ റിമാന്റില്‍ കഴിയുന്ന എം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ മാറ്റിവെച്ചത്. ജില്ലാ സെഷന്‍സ് കോടതിയില്‍ കഴിഞ്ഞയാഴ്ച വിന്‍സന്റ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി തള്ളിയിരുന്നു.